Latest News

ബിഎസ്എന്‍എല്‍ 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ അടുത്ത മാസം

സ്വകാര്യ മൊബൈല്‍ കമ്പനിയായ മൈക്രോ മാക്‌സുമായി സഹകരിച്ചു ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ അടുത്ത മാസം വിപണിയില്‍.[www.malabarflash.com]

2200 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാവുക.മൈക്രോമാക്‌സ് ഭാരത്–വണ്‍ പദ്ധതിയിലൂടെ വോള്‍ട്ട് സൗകര്യത്തോടെയുള്ള ഫോണ്‍ വിപണിയിലെത്തിച്ചു മറ്റു കമ്പനികളുമായി മല്‍സരത്തിനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍.

‘ദേശ് കാ ഫോര്‍ ജി ഫോണ്‍’ എന്ന പേരാണ് കമ്പനി ഫോണിന് നൽകിയിരിക്കുന്നത്. ഫോണില്‍ മറ്റ് നെറ്റ്‌വര്‍ക്കിലുള്ള സിം കാര്‍ഡുകളും ഉപയോഗിക്കാം.

2.4 ഇഞ്ച് ഡിസ്‌പ്ലേ, 512 എംബി റാം, 4 ജിബി ഇന്റേനല്‍ സ്റ്റോറേജ്, ഫ്രണ്ട് ആന്‍ഡ് ബാക്ക് ക്യാമറ, എന്നിവയാണു ഫോണിന്റെ സവിശേഷതകള്‍.

ഇരുപത്തിരണ്ട് ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്.

97 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്കു പരിധിയില്ലാതെ കോളുകളും ഡേറ്റയും വീഡിയോ കോളുകളും സൗജന്യമായി ലഭിക്കും.

100 രൂപ മുതലുള്ള താരിഫ് പ്ലാന്‍ ഉപയോഗിച്ച് പരിധിയില്ലാത്ത സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.