തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ കടക്കാവൂരിലാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമസ്ഥനായ സോളമനേയും കുടുംബത്തേയും മാഫിയ ആക്രമിക്കുകയുണ്ടായത്. സ്ത്രീകളടക്കമുള്ളവരെയാണ് ബലമായി വലിച്ചിഴച്ച് പുറത്തിറക്കുകയായിരുന്നു
ഇസ്രായേലില്‍ പോകുന്നതിനായി വര്‍ക്കല സ്വദേശിയായ സ്ത്രീക്ക് രണ്ട് മാസം മുമ്പ് വീടും പുരയിടവും സോളമന്‍ എഴുതി നല്‍കി. എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശവും കരമടച്ച രസീതും പിന്നീട് സ്ത്രിയുടെ കൈകളില്‍ അകപ്പെടുകയാണുണ്ടായത്.
തിരിച്ചെത്തി വീട്ടില്‍ താമസമാക്കിയപ്പോഴാണ് ഒഴിയണമെന്ന പേരില്‍ അക്രമം അരങ്ങേറിയത്. 25 ലക്ഷം വിലവരുന്ന വീട് തട്ടിയെടുക്കാനാണ് മാഫിയ ശ്രമം നടക്കുന്നതെന്ന് സോളമന്‍ പറഞ്ഞു
വീട്ടില്‍ നിന്നും ഇറങ്ങാനാകില്ല എന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ പലിശ സംബന്ധിച്ച് പരാതി ലഭിച്ചില്ലെന്നും, അതിക്രമിച്ച് വീടൊഴിപ്പിക്കണമെന്ന് മാത്രമാണ് സോളമന്‍ പരാതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.
പണം നല്‍കിയത് സംബന്ധിച്ച് പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും പകരം വീട് കയറി ആക്രമിച്ചു എന്ന പരാതി മാത്രമാണ് സോളമന്‍ നല്‍കിയതെന്നും കടക്കാവൂര്‍ പൊലീസ് അറിയിച്ചു
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment