ഉദുമ: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പച്ചമരത്തണലില്‍ കഥയുണരുമ്പോള്‍ എന്ന കൈയ്യെഴുത്ത് മാസിക പി.ടി.എ. വൈസ് പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ ഈവന്റ് മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ ഷീനാ രാധാകൃഷ്ണന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.[www.malabarflash.com]
ആഘോഷത്തിന്റെ ഭാഗമായി മധുരമലയാളം, കവിതാകഥാരചന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങ് സ്‌കൂള്‍ സി.ഇ.ഒ. സലീം പൊന്നമ്പത്ത് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഗണേശ് കട്ടയാട് അധ്യക്ഷത വഹിച്ചു.
No comments:
Post a Comment