നീലേശ്വരം: ആഡംബരപൂര്‍വ്വം എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഹോമിയോ ഡോക്ടര്‍ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടി വിവാഹിതരായി. [www.malabarflash.com]
നീലേശ്വരത്തിന് കിഴക്ക് ആദ്യ മലയോര ജംഗ്ഷനിനടുത്തുള്ള യുവതിയാണ് ഇരിട്ടിയിലെ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയത്. രണ്ടുമാസം മുമ്പാണ് നാട്ടുകാരനായ എഞ്ചിനീയര്‍ യുവാവുമായി നീലേശ്വരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച് യുവതിയുടെ വിവാഹനിശ്ചയം നടന്നത്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹത്തില്‍ നിന്നും യുവതി പിന്‍മാറുകയായിരുന്നു. ഇരിട്ടിയില്‍ ഡോക്ടറായി ജോലിക്കുന്നതിനിടയിലാണ് സ്വകാര്യ ബസ് കണ്ടക്ടറുമായി യുവതി പ്രണയത്തിലായത്.
എന്നാല്‍ കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇതിന് ബന്ധുക്കള്‍ തയ്യാറായില്ല. ഏറെ നാളായി യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയും കാമുകനും ക്ഷേത്രത്തില്‍ വിവാഹിതരായതിന്റെ ഫോട്ടോകള്‍ ബന്ധുക്കളുടെ വാട്‌സ് ആപ്പുകളില്‍ കിട്ടിയത്. ഇതോടെയാണ് ഇരുവരും വിവാഹിതരായതായി ബന്ധുക്കള്‍ അറിഞ്ഞത്.
No comments:
Post a Comment