Latest News

ജനകീയനായ ഖത്തര്‍ അംബാസഡര്‍ക്ക്‌ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അലി ഇന്റര്‍ നാഷണല്‍ ട്രേഡിങ്ങ്‌ എസ്റ്റാബ്ലിഷ്‌മെന്റിന്റെ 25-ാം വാര്‍ഷാകത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ്‌ ഖത്തറിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രതിനിധികള്‍ ചേര്‍ന്ന്‌ ആദരിച്ചത്‌.[www.malabarflash.com]

ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട്‌ പരിഹാരം കാണുന്നതിന്‌ പരിശ്രമിക്കുന്ന ഇന്ത്യന്‍
സ്ഥാനപതി പി.കുമരന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹാാദരമായിരുന്നു പുരസ്‌കാരം.
ഖത്തറിലെ മുതിര്‍ന്ന പ്രവാസിയും വ്യവസായിയുമായ ഡോ.എം.പി ഷാഫി ഹാജി, ഇന്തയ്‌ന്‍ സംഗീതലോകത്തെ വിസ്‌മയങ്ങളായ പി.സുശീല, വാണി ജയറാം എന്നിവര്‍ ചേര്‍ന്നാണ്‌ ഇന്തയ്‌ന്‍ സമൂഹത്തിന്റെ ഉപഹാരം അംബാസിഡര്‍ക്ക്‌ കൈമാറിയത്‌. 

ഖത്തറിലെത്തി ദിവസങ്ങള്‍ക്കകം തന്നെ സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ജനകീയ അംബാസിഡറെന്ന ഖ്യാതി നേടിയ പി.കുമരന്‍ ഇന്ത്യന്‍ സമൂഹത്തിന്‌ വലിയ അനുഗ്രഹമാണെന്ന്‌ അവാര്‍ഡ്‌ ദാന ചടങ്ങില്‍ സംസാരിച്ച്‌ സംഘാടകനായ കെ.മുഹമ്മദ്‌ ഈസ പറഞ്ഞു. 

തന്റെ ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ്‌ താന്‍ ചെയ്യുന്നതെന്നും സമൂഹം നല്‍കിയ ഈ സ്‌നേഹാദരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുവെന്നും അവാര്‍ഡ്‌ സ്വീകരിച്ച അംബാസഡര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.