കാഞ്ഞങ്ങാട്: ഇരിയയ്ക്കടുത്ത് പൊടവടുക്കത്തെ അന്പൂട്ടിനായരുടെ ഭാര്യ ലീല(56)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശി അബുൾ ഷേഖി(20)നെ ഹൊസ്ദുർഗ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി(ഒന്ന്) റിമാൻഡ് ചെയ്തു.[www.malabarflash.com]
ലീലയുടെ വീട്ടിൽ താമസിച്ചുവന്ന തേപ്പു ജോലിക്കാരനായിരുന്നു അബുൾ ഷേഖ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. വീട്ടമ്മയും പ്രതിയും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതിലുള്ള നീരസമാണ് കൊലയിലേക്കു നയിച്ചതെന്നും പ്രതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിലും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും ഇയാളുടെ മുൻകാല ചരിത്രമറിയാൻ അന്വേഷണസംഘം ബംഗാളിലേക്ക് പോകുമെന്നും പോലീസ് അറിയിച്ചു.
No comments:
Post a Comment