Latest News

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കല്ലട്ര മാഹിൻ ഹാജിക്ക് സാധ്യതയേറുന്നു

കാസർകോട് : കാസർകോട് ജില്ലാ മുസ്ലിംലീഗിന്റെ കൗൺസിൽ ഈ മാസം 30 ന് ചേരാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലയിലെ പ്രഗൽഭ നേതാവ് കല്ലട്ര മാഹിൻ ഹാജിക്കുള്ള സാധ്യതയേറുന്നു. നിലവിൽ ജില്ലാ മുസ്ലിംലീഗിന്റെ വൈസ് പ്രസിഡന്റാണദ്ദേഹം.[www.malabarflash.com]

മൂന്ന് ടേം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നിലവിലുള്ള പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീനും നിലവിലെ സ്ഥാനത്ത് നിന്നും മാറുമെന്ന് ഉറപ്പാണ്. മാത്രമല്ല ഇനിയൊരു മത്സരത്തിന് അവസരവുമില്ല. 

എംഎൽഎമാരായ, എൻ എ നെല്ലിക്കുന്ന് പി ബി അബ്ദുൾറസാഖ് എന്നിവർ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയുടെ റോളിലായതിനാൽ തലസ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. അങ്ങനെയാണെങ്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കല്ലട്ര മാഹിൻ ഹാജിയല്ലാതെ അത്രയും ജനസമ്മതനായ മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടാണ്.

ഈ മാസം 22 നു ഉദുമ മണ്ഡലത്തിൽ നിന്നുമുള്ള മുസ്ലിംലീഗ് ജില്ലാ കൗൺസിലിൽ മെമ്പർമാർ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമാണെങ്കിലും, സമവായമാണെങ്കിലും കല്ലട്ര മാഹിൻ ഹാജിയെ ഐക്യഖണ്ഡേനെ പിന്തുണക്കാനാണ് തീരുമാനം. കൂടാതെ നിലവിലുള്ള സെക്രട്ടറി കെ ഇ എ ബക്കര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം എസ് മുഹമ്മദ്കുഞ്ഞി എന്നിവരെയും കൂടി സഹഭാരവി സ്ഥാനത്തേക്ക് ഉദുമയില്‍ നിന്ന് പരിഗണിക്കപ്പെടുന്നുണ്ട്.

പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ നാലുവീതം വൈസ് പ്രസിഡണ്ട്, സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 11 ഭാരവാഹികളെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുക്കുക. ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീറിനെ ജില്ലാ ഭാരവാഹി ആക്കാന്‍ മഞ്ചേശ്വരം മണ്ഡലം ലീഗ് കമ്മിറ്റി സജീവമായി രംഗത്തുണ്ട്. നിലവില്‍ ഹനീഫ ഹാജി പൈവളിഗെ, അബ്ദുല്ല മുഗു എന്നീ ജില്ലാ ഭാരവാഹികള്‍ മഞ്ചേശ്വരത്തു നിന്നുണ്ട്. കാസര്‍കോട്ട്അബ്ദുര്‍ റഹ് മാനും പുറമെ ടി ഇ അബ്ദുല്ലയാണ് നിന്നും ലീഗ് ജില്ലാ ഭാരവാഹിത്വത്തിന് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ജില്ലാ ഭാരവാഹി സ്ഥാനത്ത് നിലവിലുണ്ട്. ഇരുവരും അജാനൂര്‍ പഞ്ചായത്തുകാരായതിനാല്‍ കാഞ്ഞങ്ങാട് നഗരസഭക്ക് ജില്ലാ ലീഗില്‍ പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

നഗരസഭ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ് കുഞ്ഞിയെ ജില്ലാ ഭാരവാഹി ആക്കണമെന്ന പൊതുധാരണയാണ് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിനുള്ളത്. മുഹമ്മദ് കുഞ്ഞി മാഷിനും സി മുഹമ്മദ് കുഞ്ഞിക്കും പുറമെ മുന്‍ മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജിയും സാധ്യതാ പട്ടികയിലുണ്ട്.

തൃക്കരിപ്പൂരില്‍ നിലവിലുള്ള ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് വി കെ പി ഹമീദലി, ജനറല്‍ സെക്രട്ടറി വി കെ ബാവ, പഞ്ചായത്തംഗം അസ്ലം പടന്ന എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. സംഘടനാ തെരഞ്ഞെടുപ്പില്‍ വി കെ പി ഹമീദും വി കെ ബാവയും തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറി നില്‍ക്കണമെന്ന കര്‍ശന നിബന്ധനയെ തുടര്‍ന്ന് ഇരുവര്‍ക്കും ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ജില്ലാ വൈസ് പ്രസിഡണ്ട് കെ എന്‍ ഷംസുദ്ദീന്‍ പ്രസിഡണ്ടും, അഡ്വ. എം ടി പി എ കരിം ജനറല്‍ സെക്രട്ടറിയുമായും പുതിയ മണ്ഡലം കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.