കാരന്തുർ: വിദ്യാർത്ഥികൾ നല്ലവരായി വിജ് ഞാനാ നുകരുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാൽ മാത്രമേ മാനവിക വിജയം കൈവരിക്കാൻ കഴിയുകയുള്ളു എന്നും ഖമറുൽ ഉലമ കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ പറഞ്ഞു.[www.malabarflash.com]
മർകസ് സൈത്തൂൻ വാലി ഇമ്പ്രിമെന്റ്സ് 2017 ന്റെ ഭാഗമായി ആർട്സ് ഫെസ്‌റ്റു ഉൽഘാടന സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .
കലകൾ മനുഷ്യ നന്മയ്ക്ക് ഉപകാരം ഉള്ളതാവണം . പരിഹാസമാകരുതെന്നും പ്രശസ്ത മാപ്പിള പാട്ടുകാരനും വിധി കർത്താവുമായ ഫിറോസ് ബാബു പറഞ്ഞു. പ്രസ്തുത പരിപാടി ഉൽഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഡോ: അബ്ദുൽ ഹകീം അസ്ഹരി, ഉനൈസ് മുഹമ്മദ്, കുട്ടി നടുവട്ടം, ബാദുഷ സഖാഫി, കെ വി കെ ബുഖാരി ആശംസ പ്രസംഗം നടത്തി.
കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മർകസ് സൈത്തൂൺ വാലിയിൽ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം വരിച്ച സയ്യിദ് നുഅമാൻ കൊയിലാണ്ടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വർണ്ണ നാണയം സമ്മാനിച്ചു .
No comments:
Post a Comment