കൽപ്പറ്റ: പത്ത് ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി അഞ്ചു പേർ പിടിയിലായി. വാരാന്പറ്റ അരിയാക്കുൽ റിയാസ് (26), പടിഞ്ഞാറത്തറ തെങ്ങുമുണ്ട കൊച്ചുമുറിത്തോട്ടിൽ നൗഫൽ (34), മട്ടാഞ്ചേരി അസ്റാജ് ബിൽഡിംഗ് അസ്ലം(25), ആലിൻചുവട്ടിൽ മുജീബ് (26), പള്ളുരുത്തി പുതിയവീട്ടിൽ നവാസ് (22) എന്നിവരാണു പിടിയിലായത്.www.malabarlash.com
കൊച്ചിയിൽ നിന്ന് വാഹനത്തിൽ വയനാട്ടിലേക്ക് കടത്തുകയായിരുന്നു നോട്ടുകൾ. 10,06,000 രൂപയുടെ നോട്ടുകളാണ് ഇവരിൽനിന്നു കണ്ടെത്തിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മുഹമ്മദ് ഷാഫിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എസ്ഐ ജയപ്രകാശും സംഘവുമാണ് ശനിയാഴ്ച പണം പിടികൂടിയത്.
പത്ത് ലക്ഷം രൂപയുടെ പഴയനോട്ടുകൾക്കു പകരം ഇരുപത് ലക്ഷത്തിന്റെ പുതിയ നോട്ടുകൾ നൽകാമെന്നു പടിഞ്ഞാറത്തറ സ്വദേശികൾ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് സംഘം പണവുമായി കൽപ്പറ്റയിലേക്കു വന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും പോലീസ് അറിയിച്ചു. നോട്ടും പ്രതികളെയും എൻഫോഴ്സ്മെന്റിന് കൈമാറി.

No comments:
Post a Comment