തലശ്ശേരി: ചാലിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തകര്‍ത്തു. വീടിന് നേരെയും അതിക്രമം. സംഘര്‍ഷാവസ്ഥ. തലശ്ശേരി ചാലില്‍ പ്രദേശത്ത് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രശാന്ത്, സുമേഷ് എന്നിവരുടെ കെ എല്‍ 58 ആര്‍ 2073, കെ എല്‍ 58 ആര്‍ 8857 ഓട്ടോറിക്ഷകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. [www.malabarflash.com]
ഓട്ടോകളുടെ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തിട്ടുണ്ട്.ഓട്ടോറിക്ഷ നിര്‍ത്തിയിട്ട മിയാന്‍ എന്ന വീടിന്റെ മുന്‍വശം അടിച്ച് തകര്‍ത്തനിലയിലുമാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സി പി എം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന പ്രദേശവുമാണ്. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ ഫൈബര്‍ ബോട്ട് കടലില്‍ ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖംമൂടി സംഘമെത്തി ഭീഷണിമുഴക്കിയതായും ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.
No comments:
Post a Comment