Latest News

പല്ലി കയറി ടിവികേടായി, ഉടമയ്ക്ക് കിട്ടിയത് 12,313 രൂപ

പത്തനംതിട്ട: പല്ലി കയറിയതിനെത്തുടർന്ന് ടിവി കേടായ വകയിൽ ഉടമയ്ക്ക് നഷ്ടപരിഹാരം. എൽജി ഇലക്ട്രോണിക്സ് കമ്പനിയുടെ 12,313 രൂപയാണ് പല്ലി നഷ്ടപ്പെടുത്തിയത്.[www.malabarflash.com]

റാന്നി കാച്ചാണത്ത് ജോർജ് ഏബ്രഹാം 2015 ജൂലൈയിൽ റാന്നിയിലെ കടയിൽ നിന്നു വാങ്ങിയ ടിവി ഒരു മാസത്തിനുള്ളിൽ കേടുവരികയായിരുന്നു. ടെക്നീഷ്യൻ പരിശോധിച്ച് പല്ലി കയറിയതാണെന്നു പറഞ്ഞ് പവർ യൂണിറ്റ് മാറ്റിവയ്ക്കുകയും 2,813 രൂപ സർവീസ് ചാർജ് ആയി കൈപ്പറ്റുകയും ചെയ്തു.

വാറന്റി ഉള്ള സമയത്ത് സർവീസ് ചാർജ് ഈടാക്കിയെന്നു കാണിച്ചാണ് ജോർജ് ഏബ്രഹാം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഏഴായിരം രൂപ നഷ്ടപരിഹാരവും 2,500 രൂപ ചെലവും ചെലവായ സർവീസ് തുകയും സഹിതം 12,313 രൂപ നൽകാനാണ് ഉത്തരവുണ്ടായത്. തുക കമ്പനി ചെക്ക് ആയി ഗുണഭോക്താവിനു കൈമാറുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.