തലശേരി: മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ നജ്മ ഹാഷിമിന്റെ വീടാക്രമിച്ച സംഭവത്തിൽ രണ്ട് ആർ എസ് എസുകാർ അറസ്റ്റിൽ. കാവുംഭാഗത്തെ വലിയ പറമ്പത്ത് അശ്വിൻ (23), നെട്ടൂർ സുനിൽ നിവാസിൽ സ്വരാഗ് (21) എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഇക്കഴിഞ്ഞ11 രാത്രി പത്തേമുക്കാലോടെയാണ് സായുധ സംഘം ചേറ്റം കുന്നിലെ നജ്മ ഹാഷിമിന്റെ വീടാക്രമിച്ചത്. വീടിന്റെ താഴത്തെയും മുകളിലെയും നിലകളിലെ മുഴുവൻ ജനലുകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു.
അക്രമത്തിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട നജ്മയുടെ മകൾ ഹലീമയുടെ പത്ത് മാസം പ്രായമായ കുഞ്ഞിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അക്രമം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് രണ്ട് പേർ പിടിയിലാവുന്നത്. കണ്ടാലറിയാവുന്ന അഞ്ച് ആർ എസ് എസുകാർക്കെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.
No comments:
Post a Comment