തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി എ. ഷാജഹാനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറിയാണ്. അദ്ദേഹം ഇപ്പോൾ വഹിക്കുന്ന അധിക ചുമതലകൾ തുടരും.[www.malabarflash.com]
തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) സെക്രട്ടറിയായി എ. അജിത് കുമാറിനെ നിയമിക്കും. കേന്ദ്ര ഡപ്യുട്ടേഷനിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹം കേരള കേഡറിൽ തിരികെ പ്രവേശിക്കുന്ന മുറയ്ക്കായിരിക്കും നിയമനം. അതുവരെ തദ്ദേശ വകുപ്പിന്റെ ചുമതല ഷാജഹാൻ വഹിക്കും.
പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയായി മാറ്റി നിയമിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനു നിലവിലുള്ള ചുമതലകൾക്കു പുറമെ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി.
പട്ടികജാതി- വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനു വനം വന്യജീവി വകുപ്പിന്റെ അധിക ചുമതല നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് വിരമിക്കുന്ന മുറയ്ക്കാണു ചുമതല. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാനും പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല നൽകാനും തീരുമാനിച്ചു.
പാർലമെന്ററി കാര്യ വകുപ്പ് സെക്രട്ടറിയായ ടി.ഒ. സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഇദ്ദേഹത്തിനു കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല നൽകാനും തീരുമാനിച്ചു. കായിക യുവജനകാര്യ സെക്രട്ടറിയായ ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ) സെക്രട്ടറിയായി മാറ്റി നിയമിച്ചു. സ്പെഷൽ സെക്രട്ടറി വി.കെ. ബേബി വിരമിക്കുന്ന മുറയ്ക്കാണു നിയമനം.
സഹകരണ സ്പെഷൽ സെക്രട്ടറി പി. വേണുഗോപാലിനു നിലവിലുള്ള ചുമതലകൾക്കു പുറമെ വിവര പൊതുജന സന്പർക്ക വകുപ്പു സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകും. വിനോദ സഞ്ചാര അഡീഷണൽ ഡയറക്ടർ (ജനറൽ) ജാഫർ മാലികിനെ നോർക്ക റൂട്ട്സ് സിഇഒയുടെ അധിക ചുമതല നൽകും.
സംസ്ഥാന സിവിൽ സർവീസിൽ നിന്ന് ഐഎഎസിലേക്കു സ്ഥാനക്കയറ്റം വഴി എത്തിയവർക്കും നിയമനം നൽകി. പി.കെ. സുധീർ ബാബുവിനെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എസ്. ഷാനവാസിനെ ലോട്ടറീസ് ഡയറക്ടറായും ബി. അബ്ദുൾ നാസറിനെ പ്രവേശന പരീക്ഷ കമ്മീഷണറായും ഡോ. ഡി. സജിത് ബാബുവിനെ അസാപ് സിഇഒ ആയും നിയമിച്ചു.
ടി.വി. സുബാഷിനെ വിവര പൊതുജന സന്പർക്ക ഡയറക്ടറായും എം. അഞ്ജനയെ ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായും ഡോ. പി.കെ. ജയശ്രീയെ വിദ്യാഭ്യാസ മിഷൻ സിഇഒയായും നിയമിച്ചു. പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന ഡയറക്ടറായി ഷീബ ജോർജിനെ നിയമിച്ചു. എച്ച്. ദിനേശനാണു തുറമുഖ ഡയറക്ടർ.

No comments:
Post a Comment