Latest News

കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൂത്തുപറമ്പ്: മാനന്തേരി മുടപ്പത്തൂർ നായനാർസ്മാരക വായനശാലക്ക്​ സമീപം രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി മുടപ്പത്തൂരിലെ കൊവ്വൽ ഹൗസിൽ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവർക്കാണ് വെട്ടേറ്റത്​.[www.malabarflash.com]

മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്​എസ്​ പ്രവർത്തകർ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന്​​ സിപിഎം ആരോപിച്ചു. 

തലക്കും കൈകൾക്കും വെട്ടേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.