ഭോപ്പാല്‍:[www.malabarflash.com] വിവാദ പ്രസ്‌താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഈദ് ദിനത്തില്‍ മുസ്ലിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ കൊല്ലരുതെന്നും നിര്‍ബന്ധമെങ്കില്‍ സ്വന്തം മക്കളെ ബലികൊടുത്തുകൊള്ളാനുമാണ് ഇന്‍ഡോറില്‍ നിന്നുള്ള എം.എല്‍.എ ഉഷാ ഥാക്കൂര്‍ പ്രസ്‌താവനയിറക്കിയത്.
ഈദ് ദിനത്തില്‍ മൃഗങ്ങളെ ബലികൊടുക്കുന്നതിനെ വിമര്‍ശിക്കുകയായിരുന്നു എം.എല്‍.എ. ആര്‍ക്കെങ്കിലും ബലി കൊടുക്കണമെന്ന് തോന്നുകയാണെങ്കില്‍ സ്വന്തം മക്കളെ കൊടുക്കൂ. ഇതിന് കഴിയുന്നില്ലെങ്കില്‍ നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നതിനും നിങ്ങള്‍ക്ക് അധികാരമില്ല. മൃഗങ്ങളെ ബലി കൊടുക്കില്ലെന്ന ചില മുസ്ലിം സഹോദരങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. നമുക്ക് ജന്മം നല്‍കാന്‍ കഴിയില്ലാത്തിടത്തോളംകാലം ഒരു ജീവിയെയും ബലികൊടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് എന്റെ വിശ്വാസം. നിരപരാധികളായ ഈ മൃഗങ്ങളും ദൈവത്തിന്റെ സൃഷ്‌ടികളാണ്.
ഇന്‍ഡോറില്‍ നടക്കുന്ന ഹൈന്ദവ ആഘോഷമായ ഗര്‍ബാ പന്‍ഢലില്‍ മുസ്ലിങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന മുന്‍ വാദത്തോടും ഉഷാ ഥാക്കൂര്‍ ഉറച്ചുനിന്നു. ഖുറാന്‍ പ്രകാരം മുസ്ലിങ്ങള്‍ വിഗ്രഹാരാധനയ്‌ക്ക് എതിരാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ പന്‍ഢല്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും എം.എല്‍.എ
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment