ദോഹ:[www.malabarflash.com] ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് കിക്കോഫ്. ലോകകപ്പ് ഫൈനല്‍ ഡിസംബര്‍ 18ന് നടക്കും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
28 ദിവസം നീണ്ടുനില്‍ക്കുന്ന ക്രമത്തിലാണ് ഫിഫ തീയതി പ്രഖ്യാപിച്ചത്. ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. ഖത്തറിന്റെ ദേശീയദിനത്തിലാണ് ഫൈനല്‍ എന്നത് ഡിസംബര്‍ 18ലെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും.
യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചാണ്് ലോകകപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിന് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് ഫൈനലിന് പിന്നാലെ ഡിസംബര്‍ 26 യൂറോപ്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കും. ഈ ക്രമത്തിലാണ് പ്രാഥമിക ഷെഡ്യൂള്‍ പുറത്തുവന്നത്. സാധാരണയേക്കാള്‍ ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് കൂടിയാകും ഖത്തര്‍ ലോകകപ്പ്.
ഖത്തറില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കകള്‍ക്കിടെയാണ് ഫിഫ തീയതി പ്രഖ്യാപിച്ചത്. സമയത്ത് സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് ആക്ഷേപമുണ്ട്.

No comments:
Post a Comment