കണ്ണൂര്‍: കോഴിക്കോട്-കാസര്‍കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. വോള്‍വോ ലോഫ്‌ളോര്‍ എ.സി. ബസ് സര്‍വീസ് തുടങ്ങി. കണ്ണൂര്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു.[www.malabarflash.com]
മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഇ.ബീന, കെ.പി.സുധാകരന്‍, സി.പി.ഷൈജന്‍, കെ. ബലകൃഷ്ണന്‍, ഹമീദ് ഇരിണാവ്, ജി.രാജേന്ദ്രന്‍, സജിത്ത് സദാനന്ദന്‍, കെ.പ്രദീപ് എന്നിവര്‍ സംസാരിച്ചു.
രാവിലെ 7.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് ഒന്നിന് കാസര്‍കോട്ടെത്തും. തിരിച്ച് 2.30ന് കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കോഴിക്കോട്ടെത്തും.
രാവിലെ 7.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് ഒന്നിന് കാസര്‍കോട്ടെത്തും. തിരിച്ച് 2.30ന് കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കോഴിക്കോട്ടെത്തും.
No comments:
Post a Comment