തലശേരി: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിനിരയായ കെഎസ്യു പ്രവർത്തക സോഫി ജോസഫ് വ്യാഴാഴ്ച കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ക്ലാസിലെത്തിയത് പോലീസ് സുരക്ഷയിൽ.[www.malabarflash.com]
തനിക്കുനേരേ എസ്എഫ്ഐക്കാർ വധഭീഷണി മുഴക്കിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കെഎസ്യു യൂണിറ്റ് സെക്രട്ടറികൂടിയായ സോഫി ജോസഫ് ഹൈക്കോടതിയിൽ പരാതി നൽകുകയും ഇതേത്തുടർന്ന് വിദ്യാർഥിനിക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കാമ്പസിൽ രണ്ടുതവണ ആക്രമണം നേരിടേണ്ടിവന്നതിനെത്തുടര്‍ന്നാണ് സോഫി സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
ഒരു വനിതാ പോലീസ് ഉൾപ്പെടെ രണ്ടു പോലീസുകാരുടെ സംരക്ഷണത്തിലാണു സോഫി വ്യാഴാഴ്ച കാന്പസിലും ക്ലാസിലും എത്തിയത്. കേരളത്തിലെ സർവകലാശാലാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിനി പോലീസ് സംരക്ഷണയിൽ ക്ലാസിലെത്തുന്നത്.
കഴിഞ്ഞമാസം 19ന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സോഫി ജോസഫിന്റെ പല്ല് കൊഴിഞ്ഞിരുന്നു. പരിക്കേറ്റ സോഫി ദിവസങ്ങളോളം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാമ്പസില്‍ തനിക്ക് എസ്എഫ്ഐ പ്രവര്‍ത്തകരില്‍നിന്നു വധഭീഷണിയുണ്ടെന്നു കാണിച്ച് സോഫി ഗവര്‍ണര്‍, എസ്പി, സർവകലാശാല അധികൃതർ എന്നിവർക്കു പരാതി നൽകിയിരുന്നു. വിദ്യാർഥി സംഘർഷത്തെത്തുടർന്ന് പത്തു ദിവസം അടച്ചിട്ട കോളജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തുറന്നത്. എന്നാൽ, മതിയായ സംരക്ഷണം കിട്ടണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ ക്ലാസ് ബഹിഷ്കരിച്ചിരുന്നു.
സംഭവത്തില്‍ യൂണിവേഴ്സിറ്റി നിയോഗിച്ച ഏകാംഗ കമ്മീഷന് കാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, തെളിവെടുപ്പ് പ്രഹസനമായിരുന്നുവെന്നാണു കെഎസ്യുവിന്റെ ആരോപണം. എസ്പിക്കു നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് സോഫിയില്നിന്നും വിദ്യാര്‍ഥികളില്‍നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ക്കു നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് ഹൈക്കോടതി സോഫിയുടെപരാതി പരിഗണിച്ചു പോലീസ് സംരക്ഷണം നൽകി ഉത്തരവിട്ടത്. ഗുരുവായൂർ സ്വദേശിനിയായ സോഫി ജോസഫ് കെഎസ്യു തൃശൂർ ജില്ലാ സെക്രട്ടറിയാണ്.
അതിനിടെ, എസ്എഫ്ഐ അക്രമത്തിനെതിരേ നിയമപോരാട്ടം നടത്തുന്ന കെഎസ്യു നേതാവ് രാഹുല്‍ തലശേരിക്കു നേരേ ഒരുസംഘം എസ്എഫ്ഐ പ്രവർത്തകർ വധഭീഷണി മുഴക്കിയതായി പരാതിയുണ്ട്. രാഹുൽ ധർമടം പോലീസിൽ പരാതി നൽകി.

No comments:
Post a Comment