ഉദുമ: മുല്ലച്ചേരി പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. [www.malabarflash.com]
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ഉദുമ പഞ്ചായത്ത് അംഗം കെ. സന്തോഷ്‌കുമാര്‍, കീച്ചേരി നാരായണന്‍, എം.എ ലത്തീഫ്, എം.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം മുഹമ്മദ് അലി സ്വാഗതവും എക്‌സി. എഞ്ചിനീയര്‍ റിയാദ് നന്ദിയും പറഞ്ഞു. നബാര്‍ഡ് മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
No comments:
Post a Comment