ദുബൈ: മിന മേഖലയില്‍ പൊതുമേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച സി.എഫ്.ഒ.(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി.വി. രമേശിന് ലഭിച്ചു.[www.malabarflash.com]
ദുബൈയിലെ ജെ ഡബ്ലിയു മാറിയറ്റ് മാർക്വസ് ഹോട്ടലിൽ നടന്ന 11 മത് സി.എഫ്.ഒ. സ്ട്രാറ്റജീസ് ഫോറത്തില്‍ രമേശ് പുരസ്‌കാരം നെസ്‌ബേ ഇൻഫർമേഷൻ കമ്പനി ഡയറക്ടർ ഫെബിൻ ഫൗരെയിൽ നിന്ന് ഏറ്റുവാങ്ങി.
തൃശ്ശൂര്‍ സ്വദേശിയായ രമേശ് 21 വര്‍ഷമായി ഹമരിയ ഫ്രീ സോണിന്റെ ഫിനാന്‍സ് ആന്റ് സ്ട്രാറ്റെജി മേധാവിയാണ്. 2012 മുതല്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ ഫിനാന്‍സ് ആന്റ് സ്ട്രാറ്റെജി ഉപദേശകന്‍ കൂടിയാണ്. സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമാണ്
No comments:
Post a Comment