മുള്ളേരിയ: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംപിയുമായിരുന്ന എം രാമണ്ണ റൈയുടെ ഭാര്യ എം രാജിവി റൈ (82) നിര്യാതയായി.[www.malabarflash.com]
ന്യൂമോണിയ ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്.
അടിയന്തരാവസ്ഥ കാലത്ത് പാര്‍ടി നേതാകള്‍ക്ക് കാസര്‍കോട്ടെ ഇവരുടെ വീട്ടില്‍ അഭയം നല്‍കിയിരുന്നു. ഒളിവില്‍ താമസിക്കുന്ന നേതാക്കളെ കാണിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
എ കെ ജി, ഇ കെ നായനാര്‍, പാച്ചേനി കുഞ്ഞിരാമന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഗാഡിഗുഡ്ഡെയിലെ വീട്ടില്‍ നാട്ടിലെ നിരവധി യുവതി യുവാക്കളുടെ വളര്‍ത്തമ്മയായിരുന്നു ഇവര്‍.
മൃതദേഹം ഞായറാഴ്ച ഉച്ചയോടെ ഗാഡ്ഡിഗുഡെയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മക്കള്‍: പുഷ്പലത റൈ (മംഗളൂരു), പരേതനായ റാം മനോഹര്‍ റൈ. മരുമകന്‍: അഡ്വ. സുബ്ബയ്യ റൈ (കെപിസിസി നിര്‍വാഹകസമിതി അംഗം). സഹോദരങ്ങള്‍: കൃഷ്ണ ഭണ്ഡാരി (ഉപ്പിനങ്ങാടി), പരേതരായ ബാബു ഭണ്ഡാരി, കമല, ദുഗ്ഗമ്മ.
No comments:
Post a Comment