Latest News

ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്

ചണ്ഡീഗഢ്: വിവാദ കുരുക്കില്‍പ്പെട്ട പത്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്.[www.malabarflash.com]

ഹരിയാനയിലെ ബി.ജെ.പി മീഡിയ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് വിവാദ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങ്ങിനെതിരേയും അദ്ദേഹം കൊലവിളി നടത്തിയിട്ടുണ്ട്. രണ്‍വീര്‍ സിങ്ങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് ഭീഷണി. പത്തു കോടിക്കു പുറമേ തല വെട്ടുന്നവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നും സുരാജ് പാല്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ദീപികയുടേയും ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി ഇനാം പ്രഖ്യാപിച്ച ക്ഷത്രിയ സമാജ് നേതാവിന് അദ്ദേഹം അഭിനന്ദനമറിയിക്കുകയും ചെയ്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.