കാസര്‍കോട്: ചെമ്മനാട്ടെ സിദ്ദീഖ് നാഗത്തിങ്കാല്‍ (51) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന സിദ്ദീഖ് മൂന്നാഴ്ച മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്.[www.malabarflash.com]
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദീഖ് ചികിത്സക്ക് ശേഷം വീട്ടിലെത്തിയിരുന്നു. പിന്നീട് അണുബാധയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം വെള്ളിയാഴ്ച ചെമ്മനാട് ജുമാ മസ്ജിദില്‍ ഖബറടക്കും.
ഭാര്യ: ദൈനബി, മക്കള്‍: നിയാസ് ചെമ്മനാട്, ഷാമില, നൗഫല്‍
ഭാര്യ: ദൈനബി, മക്കള്‍: നിയാസ് ചെമ്മനാട്, ഷാമില, നൗഫല്‍
No comments:
Post a Comment