കാഞ്ഞങ്ങാട്: വഴിയാത്രക്കാരെ തട്ടിയ ശേഷം നിയന്ത്രണം വിട്ട റിക്ഷ മറ്റൊരു റിക്ഷയിലിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ മംഗ്‌ളൂരുവിലേക്ക് മാറ്റി.[www.malabarflash.com]
ഓട്ടോ ഡ്രൈവറും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുമായ പുല്ലൂര്‍ എക്കാല്‍ ഒണ്ടംകുളത്തെ വി കുമാരന്‍ (57) ആണ് മരിച്ചത്.
മറ്റൊരു റിക്ഷാ ഡ്രൈവര്‍ കോട്ടപ്പാറയിലെ സന്ദീപിനെ (30 ) വിദഗ്ധ ചികിത്സക്കായി മഗ്‌ളൂരുവിലേക്ക് കൊണ്ടുപോയി. കോട്ടപ്പാറ വിജയാ ബാങ്കിലെ ജീവനക്കാരന്‍ മാവുങ്കാലിലെ മനോഹരന്‍ (52) ഏച്ചിക്കാനത്തെ പീതാംബരന്‍ (45) വഴിയാത്രക്കാരായ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ വി.വി.സൗദാമിനി, വി.വി.വനജ എന്നിവരെ മാവുങ്കാലിലെ സ്വകാര്യ അശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് ആനന്ദാശ്രമം മില്‍മ പ്ലാന്റിന് സമീപമാണ് അപകടം നടന്നത്.
കോട്ടപ്പാറയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ റിക്ഷയും കാഞ്ഞങ്ങാട് നിന്ന് എക്കാലിലേക്ക് വന്ന റിക്ഷയും തമ്മിലാണ് ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.
മരണപ്പെട്ട കുമാരന്‍ ഒണ്ടംകുളത്തെ പരേതരായ പക്കീരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ പ്രമീള, മക്കള്‍ പ്രജീത്ത്കുമാര്‍, ശ്രുതി. മരുമക്കള്‍: പ്രവീരാജ്, വിജിന. സഹോദരങ്ങള്‍ കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിക്കണ്ണന്‍, കല്ല്യാണി, ബാലന്‍, ലക്ഷമി.
No comments:
Post a Comment