കാസര്‍കോട്: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69)യാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ് മിന്നലേറ്റത്. അപകടത്തെ തുടര്‍ന്ന് നിലത്തുവീണ് അബോധാവസ്ഥയിലായ സുശീലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണ് മരിച്ചത്.
മക്കള്‍: പുഷ്പ, ലത, വിജയന്‍ (സിപിഐ എം മാവിനകട്ട ബ്രാഞ്ചംഗം), പ്രിയ, ശശികല. മരുമക്കള്‍: സഞ്ജീവ, ചെനിയപ്പ, താര, രവി, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അമ്മു പൂജാരി (ബല്‍ത്തങ്ങാടി), നാരായണന്‍ (ഉഡുപ്പി), ലക്ഷ്മി (സുള്ള്യ).
No comments:
Post a Comment