Latest News

ജിഷയുടെ പിതാവ് വീടിനു സമീപം മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ ഉച്ചയോടെ വീടിന് സമീപത്തെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com] 

ജിഷ കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരത്തിനായി ഹാജറാകന്‍ ആവശ്യപ്പെട്ട് കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. സമന്‍സ് കൈപ്പറ്റാതെ പാപ്പു മടങ്ങി.

ജിഷ കൊലക്കേസില്‍ 92-ാം സാക്ഷിയായിരുന്നു പാപ്പു. പ്രോസിക്യൂഷന്‍ എന്നാല്‍ പാപ്പുവിനെ വിസ്തരിച്ചിരുന്നില്ല. അതേസമയ പ്രതിഭാഗം പാപ്പുവിനെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം പരിഗണിച്ച് പാപ്പുവിനോട് സാക്ഷി വിസ്താരത്തിന് ഹാജരാനാണ് കോടതി വ്യാഴാഴ്ച സമന്‍സ് അയച്ചത്.

ഇതിനിടയിലാണ് പാപ്പുവിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നീണ്ട നാളുകളായി അസുഖ ബാധിതതനായിരുന്നു. ഇതിനിടയില്‍ റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വീട്ടില്‍ ഒറ്റപ്പെട്ടും ദരിദ്രപൂര്‍ണവുമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്.

ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും സര്‍ക്കാര്‍ സഹായം ലഭിച്ചപ്പോള്‍ പാപ്പുവിന് ഒരു സഹായവും ലഭിച്ചിരുന്നില്ല. പെരുമ്പാവൂരില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയായിരുന്നു പാപ്പുവിന്റെ ഉപജീവനം. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പാപ്പു നിയമ നടപടി സ്വീകിരിച്ചിരുന്നു. പെരുമ്പാവൂര്‍ സി ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി സാബുവിനെ അടുത്തിടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയുടെ ചെരിപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് സാബുവിനെ മഹസര്‍ സാക്ഷിയാക്കിയിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.