Latest News

പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

പാനൂര്‍: പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. പുത്തൂര്‍ മടപ്പുരയ്ക്കു സമീപം താച്ചാറമ്പ്രത്ത് അഷ്‌റഫി (52)നാണ് വെട്ടേററത്.[www.malabarflash.com]

വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ആക്രമണമുണ്ടായത്. വീടിനു സമീപമുള്ള ഭാസ്‌കരന്റെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലെക്കു നടന്നുപോകുമ്പോഴാണ് ആക്രമണം. അക്രമിസംഘം വീട്ടിലേക്കുള്ള ഇടവഴിയില്‍ ഒളിഞ്ഞുനിന്നാണ് ആക്രമണം നടത്തിയത്.
ഇരുകാലുകള്‍ക്കും ഇടതു കൈക്കും വയറിനും വെട്ടേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ അഷ്‌റഫിനെ പോലീസാണ് തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ നിരവധി വെട്ടുകളുണ്ട്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് സിപിഎം സംഘര്‍ഷം നടന്ന പാലക്കുലിന് സമീപമാണ് പുത്തൂര്‍ മടപ്പുര. 

പാനൂരില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഷറഫിന് നേരെയുണ്ടായ അക്രമമെന്ന് സിപിഐ എം നേതാക്കള്‍ പറഞ്ഞു.
പരിക്കേറ്റ അഷറഫിനെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, പി ഹരീന്ദ്രന്‍, കെ കെ പവിത്രന്‍ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.