ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യോഗത്തിനെത്തിയ മുസ്ലിം സ്ത്രീയുടെ പര്‍ദ്ദ പോലീസുകാർ ബലമായി നീക്കി. യുപിയിലെ ബല്ലിയ ജില്ലയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പാണ് സദസിലിരുന്ന സ്ത്രീയുടെ പര്‍ദ്ദ പോലീസുകാർ അഴിപ്പിച്ചത്.[www.malabarflash.com]
ബിജെപി പ്രവർത്തകയായ സയ്റയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സയ്റയുടെ പര്‍ദ്ദ പോലീസുകാർ അഴിപ്പിക്കുന്നത് ഒരു മാധ്യമപ്രവർത്തകൻ കാമറയിൽ പകർത്തിയതോടെ സംഭവം വിവാദമാകുകയും ചെയ്തു.
തലയിൽ കാവി ഷാൾ ഇട്ടാണ് സെയ്റ സദസിലേക്ക് എത്തിയത്. ഇരിപ്പിടത്തിൽ ഇരുന്നതിനു ശേഷം ഈ ഷാൾ മാറ്റി. അപ്പോഴാണ് പോലീസുകാർ പര്‍ദ്ദ ശ്രദ്ധിച്ചത്. ഉടൻതന്നെ മൂന്ന് വനിതാ പോലീസുകാർ അടുത്തെത്തുകയും പര്‍ദ്ദ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇവർ പര്‍ദ്ദ അഴിച്ചുമാറ്റി. പര്‍ദ്ദ മടക്കിയെടുത്ത് സൂക്ഷിക്കാനും പോലീസുകാർ ആവശ്യപ്പെട്ടു.
പര്‍ദ്ദയുടെ അടിയിലായി ധരിച്ചിരുന്ന സാരിയിലാണ് പിന്നീട് സയ്റ ചടങ്ങിൽ സംബന്ധിച്ചത്. സംഭവം കണ്ട് സ്ഥലത്തേക്കുവന്ന പുരുഷ പോലീസുകാർ ചിത്രങ്ങളെടുത്ത മാധ്യമപ്രവർത്തകനെ ശകാരിക്കുകയും ചെയ്തു.

No comments:
Post a Comment