Latest News

കാറി​ന്റെ ഗ്ലാസ് തകര്‍ത്ത് 450,000 ദിര്‍ഹം മോഷ്​ടിച്ച പ്രതികള്‍ പിടിയില്‍

അജ്മാന്‍: കാറി​ന്റെ ഗ്ലാസ് തകര്‍ത്ത് 450,000 ദിര്‍ഹം മോഷ്​ടിച്ച രണ്ടംഗ സംഘം പിടിയില്‍. അജ്മാന്‍ പുതിയ വ്യാവസായിക മേഖലയിലാണ് അറബ് വംശജന്‍ കാര്‍ നിര്‍ത്തിയിട്ട് കടയിൽ പോയ സമയം മോഷണം നടന്നത്. ആഫ്രിക്കന്‍ വംശജരാണ്‌ പ്രതികള്‍.[www.malabarflash.com]

മോഷണം നടന്നതായി കണ്ടതിനെ തുടര്‍ന്ന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറില്‍ പതിഞ്ഞ കൈ രേഖയെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. മോഷ്​ടിച്ച പണം പ്രതികള്‍ നാട്ടിലേക്ക് അയച്ചതായി പോലീസ് കണ്ടെത്തി. 

നഷ്ടപ്പെട്ട പണം ഉടമക്ക് തിരികെ ലഭിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. പണം കൂടുതലുള്ള സമയത്ത് ഒരിക്കലും വാഹനത്തില്‍ വെച്ച് പോകരുതെന്നും വിലപ്പെട്ട സാധനങ്ങളെ കുറിച്ച് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ക്രിമിനൽ അന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.