തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് (46) വെള്ളിയാഴ്ച പുലർച്ചെ ജീവനൊടുക്കിയത്.[www.malabarflash.com]
താലൂക്ക് ആശുപത്രിയിൽ ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശുചിമുറിയിൽ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
ഗുരുതര നിലയിൽ കണ്ടെത്തിയ തങ്കമണിയെ ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
No comments:
Post a Comment