ഉദുമ: കബഡിതാരവും പരിശീലകനും സംഘാടകനുമായിരുന്ന പി.വി. പവിത്രന്റെ സ്മരണക്കായി ഉദുമ പള്ളം വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇൻറർസ്റ്റേറ്റ് ഇൻവിറ്റേഷൻ കബഡി ഫെസ്റ്റ് നടത്തുന്നു. നവംബർ 11ന് വൈകീട്ടാണ് മത്സരം.[www.malabarflash.com]
വൈകീട്ട് ആറിന് കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിശാലാക്ഷൻ അധ്യക്ഷതവഹിക്കും. യു മുംബൈ കോച്ച് ഇ. ഭാസ്കരൻ, ഷബീർബാബു, ഷറഫുദ്ദീൻ എന്നിവർ മുഖ്യാതിഥികളാകും.
ഒന്നാം സ്ഥാനക്കാർക്ക് 33,333 രൂപയും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് 22,222, 9,999, 5,555 രൂപ വീതവും കാഷ് അവാർഡ് നൽകും.
No comments:
Post a Comment