ചെന്നൈ: ചെന്നൈയിലെ സത്യഭാമ സർവകലാശാലയിൽ അക്രമം. വിദ്യാർഥികൾ ഹോസ്റ്റൽ കത്തിക്കുകയും കെട്ടിടം അടിച്ചു തകർക്കുകയും ചെയ്തു. വിദ്യാർഥിനി ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് അക്രമം.[www.malabarflash.com]
പരീക്ഷയിൽ കോപ്പിയടിച്ചതിനു പിടികൂടിയ ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
എന്നാൽ അധ്യാപകരുടെ പീഡനത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ടത്.
എന്നാൽ അധ്യാപകരുടെ പീഡനത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ടത്.
അർധരാത്രിയിലും നൂറുകണക്കിനു വിദ്യാർഥികൾ സർവകലാശാലാ കാംപസിനുള്ളിൽ തങ്ങുന്നുണ്ടെന്നാണ് വിവരം. 200ലേറെ പോലീസുകാർ രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലാണ്.
No comments:
Post a Comment