കൊടുങ്ങുല്ലൂർ: തൃശൂരിൽ കോളജ് പ്രിൻസിപ്പലിനെ അജ്ഞാത സംഘം വീട്ടിൽ കയറി മർദിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെന്പല്ലൂർ അസ്മാബി കോളജ് പ്രിൻസിപ്പൽ അജിംസ് പി. മുഹമ്മദിനാണു മർദനമേറ്റത്. കാലിനു പരിക്കേറ്റ അജിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. വീടിനു പുറത്തുനിന്ന അജിംസിനെ ബൈക്കിലെത്തിയ സംഘം മർദിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ കാലിന് അക്രമിസംഘം ഇരുന്പുവടികൊണ്ട് അടിച്ചു. നിലത്തുവീണ അജിംസ് ബഹളംകൂട്ടിയതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ അജിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
അജിംസ് പ്രിൻസിപ്പലായ അസ്മാബി കോളജിൽ അക്രമം നടത്തിയ 17 വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണോ അക്രമമെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

No comments:
Post a Comment