കാസർകോട്: കേന്ദ്രസർക്കാർ ജനവിരുദ്ധനയങ്ങൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിന് ഉപ്പളയിൽ ഉജ്ജ്വലതുടക്കം.[www.malabarflash.com]
തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിനിർത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി യു.ഡി.എഫിലെ മുഴുവൻ കക്ഷികളുടെയും പതാകകൾ ജാഥാലീഡർ രമേശ് ചെന്നിത്തലക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൻജനാവലി യാത്രയുടെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യംവഹിച്ചത് യു.ഡി.എഫ് നേതാക്കളെ ആവേശഭരിതരാക്കി.
ആർ.എസ്.എസിനും ബി.ജെ.പിക്കും ബദൽ തങ്ങളാണെന്ന സി.പി.എമ്മിന്റെ വാദം പൊളിക്കുകയാണ് ഇൗ യാത്രയുടെ മുഖ്യലക്ഷ്യം എന്നുപറഞ്ഞ ആൻറണി, വേദിയിൽ ഇനി പ്രസംഗിക്കാനിരിക്കുന്നവരും അതിനായിരിക്കണം പ്രാധാന്യം നൽകേണ്ടത് എന്ന് മുന്നറിയിപ്പ് നൽകിയാണ് പ്രസംഗം അവസാനിപ്പിച്ചത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ശത്രുത കപടനാടകമാണെന്ന് ആൻറണി പറഞ്ഞു.
ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ, പി.കെ. കുഞ്ഞാലിക്കുട്ടി, ആആന്റോ ആൻറണി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, കർണാടക മന്ത്രി യു.ടി. ഖാദർ, ജനതാദൾ നേതാവ് വർഗീസ് ജോർജ്, മുൻ മന്ത്രി അനൂപ്ജേക്കബ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജൻ, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ഷാഫി പറമ്പിൽ എം.എൽ.എ, ആർ.എസ്.പി സെക്രട്ടറി ഷിബു ബേബിജോൺ, വി.ഡി. സതീശൻ എം.എൽ.എ എന്നിവർ സംസാരിച്ചു.
കെ. സുധാകരൻ, ജോണി നെല്ലൂർ, സണ്ണി ജോസഫ് എം.എൽ.എ, ജോസഫ് വാഴക്കൻ, കെ.പി. മോഹനൻ, വി.കെ. ഇബ്രാഹീം കുഞ്ഞ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ലതിക സുഭാഷ്, വി.എസ്. ശിവകുമാർ, കെ.പി. കുഞ്ഞിക്കണ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ബിന്ദു കൃഷ്ണ, സുമ ബാലകൃഷ്ണൻ, കെ.സി. അബു, തമ്പാനൂർ രവി, കെ.എസ്. ശബരീനാഥ്, ശരത്ചന്ദ്ര പ്രസാദ്, സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, എ.പി. അനിൽകുമാർ, കെ.സി. ജോസഫ്, ഹക്കീംകുന്നിൽ, സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയ നേതാക്കൾ ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.

No comments:
Post a Comment