Latest News

സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്


വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്‌ലറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്‌സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയാണ് പോലീസിന് നിര്‍ണ്ണായകമായത്.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് സാന്റ് ബാങ്ക്‌സില്‍ യുവതിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോറൂം പൂട്ടിയ ശേഷം പ്രവീണ തന്റെ സ്‌കൂട്ടറില്‍ തനിച്ചാണ് സാന്റ്ബാങ്ക്‌സില്‍ എത്തിയത്.

ഇവിടെ സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം ഓവര്‍ക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ യുവാവിന്റെ പിറകിലിരുന്നു പോകുന്നത് കണ്ടതായി കടയുടമ പോലീസിനോട് പറഞ്ഞു. 

ചൊവ്വാഴ്ച ഉച്ചയോടെ പ്രവീണയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പാലക്കാട് മലമ്പുഴയില്‍ കണ്ടതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഒരു മിനിറ്റ് മാത്രമാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചത്.

രണ്ട് മാസം മുമ്പ് കടയുടമായ ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി സ്വദേശി പുത്തന്‍പുരയില്‍ അംജാദിനെ(23) കാണാതായിരുന്നു. ഈ തിരോധാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരുകയാണ് ജീവനക്കാരിയായ പ്രവീണയേയും കാണാതായിരിക്കുന്നത്. സാന്റ് ബാങ്ക്‌സില്‍ പ്രവീണ ഉപേക്ഷിച്ച കെഎല്‍പി 586450 എന്ന നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

ചൊക്ലി സ്വദേശിയായ പ്രവീണയെ ഒഞ്ചിയത്താണ് വിവാഹം കഴിച്ചു കൊടുത്തത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലി ചെയ്യുകയാണ് ഇവര്‍ക്ക് ഏഴുവയസായ ഒരു മകളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.