ചിറ്റാരിക്കാൽ: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ശക്തമായ തിരിച്ചടി നൽകി ഈസ്റ്റ് എളേരിയിൽ കോണ്‍ഗ്രസിന്റെ വിജയഭേരി മുഴങ്ങി.[www.malaabrflash.com]
ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിമതർ ചേർന്നു രൂപവത്കരിച്ച ജനകീയ വികസന മുന്നണി(ഡിഡിഎഫ്)ക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് യുഡിഎഫ്- കേരള കോൺഗ്രസ്-എം സഖ്യം ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
മത്സരിച്ച എല്ലാ സീറ്റിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുകൂടിയായ പി.എം. മാത്യു പടിഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ബാങ്ക് ഭരണം നിലനിർത്തിയത്.
ആകെയുള്ള13 സീറ്റുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും ധാരണയിലായിരുന്നു. ബാങ്ക് ഭരണസമിതിയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തിയായിരുന്നു ഡിഡിഎഫിന്റെ പ്രചാരണം. എന്നാൽ മെമ്പർമാർ ഈ പ്രചാരണം തള്ളിക്കളഞ്ഞതായാണ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസ്-എമ്മിന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും ചിട്ടയായ പ്രവർത്തനത്തിന്റെ വിജയംകൂടിയാണിത്.
ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം ചിറ്റാരിക്കാൽ ടൗണിൽ നടന്ന കൂറ്റൻ പ്രകടനം. നൂറുകണക്കിനു പ്രവർത്തകരാണ് മഴയെപോലും അവഗണിച്ച് പ്രകടനത്തിൽ അണിചേർന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ രൂപീകരണ കാലം മുതൽ കോണ്‍ഗ്രസാണ് ഭരണസാരഥ്യത്തിലുണ്ടായിരുന്നത്. എന്നാൽ ഇടക്കാലത്ത് പാർട്ടിയിൽ വന്ന ഭിന്നിപ്പുകളാണ് ജനകീയ വികസന മുന്നണിയുടെ രൂപീകരണത്തിന് ഇടയാക്കിയത്. തുടർന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 16ൽ പത്തു സീറ്റും നേടി ഡിഡിഎഫ് അധികാരത്തിലെത്തി. കോൺഗ്രസിനും കേരള കോൺഗ്രസ്- എമ്മിനും ഓരോ സീറ്റ് മാത്രമാണ് കിട്ടിയത്. നാലു സീറ്റിൽ സിപിഎം വിജയിച്ചിരുന്നു.

No comments:
Post a Comment