പഴയങ്ങാടി: ശിശുദിനത്തിൽ സ്കൂളിൽ കുട്ടികൾക്കു പായസം ഉണ്ടാക്കുന്നതിനിടെ തിളപ്പിച്ച പാലിൽ വീണു പൊള്ളലേറ്റു ചികിത്സയിലായിരുന്ന പാചകത്തൊഴിലാളിയായ സ്ത്രീ മരിച്ചു. മാടായി ജിഎംയുപി സ്കൂളിലെ പാചകത്തൊഴിലാളി ഷീന സണ്ണി(37) ആണു മരിച്ചത്.[www.malabarflash.com]
മറ്റൊരുപാത്രം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി പാൽ തിളയ്ക്കുന്ന പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷീനയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ശനിയാഴ്ച വൈകിട്ടു മരിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി സ്കൂളിൽ പാചക തൊഴിലാളിയായിരുന്നു. മാടായി സിഎസ്ഐ ചർച്ചിനു സമീപത്തെ മടക്കുടിയൻ സണ്ണിയാണ് ഭർത്താവ്. കണ്ണൂർ ആയിക്കരയിലെ വർഗീസ്–ഫിലോമിന ദമ്പതികളുടെ മകളാണ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് അഞ്ചിനു മാടായി സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ.
No comments:
Post a Comment