ചൈനയിലെ സന്യ സിറ്റി അരീനയിൽ നടന്ന മത്സരത്തിലാണ് 117 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളെ പിന്തള്ളി മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്.
മെക്സിക്കോയിൽനിന്നുള്ള ആൻഡ്രിയ മിസ ഫസ്റ്റ് റണ്ണർ അപ്പായും ഇംഗ്ലണ്ടിൽനിന്നുള്ള സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പ്യൂർട്ടോറിക്കയിൽനിന്നുള്ള സ്റ്റെഫാനി ഡെൽ വാലെ മാനുഷിയെ കിരീടമണിയിച്ചു.
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്ത മുഖി എന്നിവരാണ് ഇതിനു മുന്പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ.
No comments:
Post a Comment