കാസര്‍കോട്: സമൂഹമാധ്യമമായ വാട്സ്‌ആപ്പ് താത്കാലികമായി പണിമുടക്കി. ഏതാനും നേരത്തേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇന്ത്യൻ സമയം 12.30 ഓടെയാണ് തകരാർ പ്രകടമായത്.[www.malabarflash.com]
യൂറോപ്പിലും അമേരിക്കയിലുമാണ് വാട്സ്ആപ്പ് ഡൗൺ ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇന്ത്യ, സിംഗപ്പൂർ, ഇറാക്ക്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും ആപ്പ് പണിമുടക്കിയതായാണ് വിവരം. അതേസമയം, തകരാറിനെക്കുറിച്ച് വാട്സ്ആപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.
നേരത്തെ, കഴിഞ്ഞ മേയിലും വാട്സ് ആപ്പ് മൂന്നു മണിക്കൂറോളം പണിമുടക്കിയിരുന്നു.

No comments:
Post a Comment