ചെറുവത്തൂര്‍: രാജി ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പഞ്ചായത്ത് വനിതാ അംഗത്തിന്റെയും സഹോദരിയുടെയും വീടുകള്‍ക്ക് നേരെ കല്ലേറ്.പടന്ന ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് വനിതാ അംഗം ഉദിനൂര്‍ പരുത്തിച്ചാലിലെ കെ.പി.റഷീദ, സഹോദരി റൈഹാനത്ത് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് വെളളിയാഴ്ച പുലര്‍ച്ചെ കല്ലേറുണ്ടായത്.[www.malabarflash.com]
വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് സംശയം. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗമാണ് റഷീദ. വ്യാഴാഴ്ച രാജിക്കത്തുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നുവെങ്കിലും നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്തിരിഞ്ഞ് പോയിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ് റഷീദ. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും പോഷക സംഘടനാ നേതാക്കളില്‍ നിന്നും വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് റഷീദ രാജിക്കൊരുങ്ങിയത്.
യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് രാജി തീരുമാനത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നതായി റഷീദ അറിയിച്ചത്.ഇതിനു പിന്നാലെയാണ് വെളളിയാഴ്ച പുലര്‍ച്ചെ വീടിന് നേരെ അക്രമമുണ്ടായത്. 15 അംഗ ഭരണ സമിതിയില്‍ ഒന്‍പത് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. കടുത്ത മത്സരത്തിലൂടെയാണ് എല്‍.ഡി.എഫ് സ്വതന്ത്രയെ റഷീദ പരാജയപ്പെടുത്തിയത്.
No comments:
Post a Comment