Latest News

55 ലക്ഷം തട്ടിയെടുത്തെന്ന കേസ് തെളിഞ്ഞപ്പോള്‍ പരാതിക്കാരന്‍ തന്നെ പ്രതി

പാലക്കാട്: പണം തട്ടിയെടുത്തെന്ന് പോലീസില്‍ പരാതി നല്‍കി ഒടുവില്‍ കേസ് തെളിഞ്ഞപ്പോൾ പരാതിക്കാരൻ തന്നെ പ്രതിയായി. പോലീസ് ചമഞ്ഞെത്തിയ സംഘം 55 ലക്ഷം തട്ടിയെന്ന കേസ്സിലാണ് പരാതി നൽകിയയാളടക്കം രണ്ട് പേരാണ് യഥാര്‍ത്ഥ പ്രതികളെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

 മലപ്പുറം സ്വദേശികളായ അബ്ദുൾ ജലീൽ, അബ്ദുൾ ജബാർ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജൂലൈ മാസം 26ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഗൾഫിലുള്ള വ്യവസായി നാസറിന്റെ നിർദ്ദേശ പ്രകാരം സേലത്ത് നിന്നും 55 ലക്ഷം രൂപയുമായി വരികയായിരുന്നു ഒന്നാം പ്രതി ജലീലും, മലപ്പുറം പനങ്ങാങ്ങര സ്വദേശി ഉണ്ണി മുഹമ്മദും, ഒലവക്കോട് ട്രെയിനിറങ്ങി മേലാറ്റൂരിലേക്ക് പോകാൻ ബസ് കാത്തുനിൽക്കവേ പോലീസാണെന്ന് പറഞ്ഞെത്തിയ ആറംഗ സംഘം ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, പണവും മൊബൈൽ ഫോണുകളും കവർന്ന് ആലത്തൂർ കാവശ്ശേരിക്കടുത്ത് ഉപേക്ഷിച്ചു. തുടർന്ന് പാലക്കാട് നോർത്ത് പോലീസിൽ പരാതി നൽകി. കേസ്സെടുത്ത് അന്വേഷിച്ചു വരവേ ജലീൽ അപ്രത്യക്ഷനായി.

ഇയാളുടെ ഭാര്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കേരളത്തിന് പുറത്ത് ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തി. ജലീലിന്റെ ഫോൺ പിൻതുടർന്ന പോലീസ് സംഘം പ്രതികൾ ഒലവക്കോട് വഴി തമിഴ്നാടിലേക്ക് കടക്കാനൊരുങ്ങവേ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മലപ്പുറം എടയാറ്റൂർ, ബീമുള്ളി വീട്ടിൽ അബ്ദുൾ ജലീൽ, മമ്പാട്, കച്ചേരിക്കുനിയിൽ അബ്ദുൾ ബഷീർ എന്നിവരാണ് പിടിയിലായത്. ജലീലാണ് തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ എന്ന് പോലീസ് പറ‍ഞ്ഞു. 

അയൽവാസിയായ കരീം മുഖേനയാണ് പദ്ധതി ആസൂത്രണം ചെയ്തത്. കരീം മമ്പാടുള്ള ബഷീറിനെ ഓപ്പറേഷൻ ഏൽപ്പിക്കുകയും താമരശേരിയിൽ നിന്നും നാലംഗ ക്വട്ടേഷൻ സംഘത്തെ കൂടെ കൂട്ടുകയായിരുന്നു.

സംഭവത്തിനു ശേഷം അന്വേഷണവുമായി സഹകരിച്ചിരുന്ന ജലീൽ പിന്നീട് മുങ്ങിയതാണ് കേസ്സിന് വഴിത്തിരിവായത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. 

ബഷീർ പാട്ടത്തിനെടുത്ത ഗുണ്ടൽപേട്ടിലുള്ള വാഴത്തോട്ടത്തിലാണ് പ്രതികൾ ഒളിവിൽ താമസിച്ചു വന്നത്, ദുബൈയിലേക്ക് കടക്കാനാനിരിക്കെയാണ് ബഷീർ വലയിലായത്. നിരവധി കേസുകളിലെ പ്രതികളാണ് ബഷീറും ജലീലും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.