Latest News

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു സമീപം സ്‌ഫോടനം

കണ്ണൂര്‍: കൂത്തുപറമ്പ് ആയിത്തറയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുസമീപം ബോംബ് സ്‌ഫോടനം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വളയങ്കടന്‍ രഘൂത്തമന്റെ പറമ്പിലുള്ള ആലയിലാണ് സ്‌ഫോടനമുണ്ടായത്.[www.malabarflash.com]

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പോലീസ് അരകിലോ വെടിമരുന്ന് പിടിച്ചെടുത്തു. 

ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസ് നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.