Latest News

2000 രൂപനോട്ടും പിന്‍വലിക്കാനൊരുങ്ങുന്നു; അച്ചടിച്ചിട്ടും പുറത്തുവിടാത്തത് 2.46 ലക്ഷം കോടിയുടെ നോട്ടുകള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കാനോ അച്ചടി നിര്‍ത്തിവെക്കാനോ ആര്‍ബിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.[www.malabarflash.com] 

നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി കുറയ്ക്കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വയ്ക്കുമെന്നും എസ്‌ബിഐ ഏജന്‍സിയായ ഇകോ ഫ്‌ളാഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മാര്‍ച്ചുവരെ 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നു.അതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഡിസംബര്‍ എട്ടുവരെ 13,32,400 കോടിയുടേതിന് തുല്യമാണ്.

അഞ്ഞൂറിന്റെ 1,69,570 ലക്ഷം നോട്ടുകളും 2000 രൂപയുടെ 36,540 ലക്ഷം നോട്ടുകളും ആര്‍ബിഐ അച്ചടിച്ചതായാണ് അടുത്തിടെ ധനമന്ത്രാലയം ലോക്‌സഭയില്‍ വെളിപ്പെടുത്തിയത്.13.3 ലക്ഷം കോടിയോളം 2000, 500 കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമുള്ളത് ഇടപാടുകളെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി. ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്.

ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.46 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തു വിട്ടിട്ടില്ലെന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നടപടിയില്‍ നിന്നും രാജ്യത്തിന് ഇതുവരെ കരകയരാന്‍ സാധിച്ചിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.