Latest News

സാക്കിർ ഹുസൈന്റെ മാന്ത്രികവിരൽത്തുമ്പിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രാങ്കണം സംഗീതമധുരിതമായി

ഉഡുപ്പി: സാക്കിർ ഹുസൈന്റെ മാന്ത്രികവിരൽത്തുമ്പിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രാങ്കണം സംഗീതമധുരിതമായി. ക്ഷേത്രം സന്ദർശിക്കാനെത്തിയ സാക്കിർ ഹുസൈൻ അവതരിപ്പിച്ച തബലവാദനം കേൾവിക്കാരെ ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തിച്ചു.[www.malabarflash.com]

വയലിൻ വിദ്വാൻ കുമരേഷ് വയലിനും ഭാര്യ ജയന്തി കുമരേഷ് വീണയും വായിച്ചു തബല കച്ചേരിക്കു പക്കമേളവും ഒരുക്കിയതോടെ ക്ഷേത്രാങ്കണം സംഗീതസാന്ദ്രമായി; കേൾവിക്കാർ ആസ്വാദനത്തിന്റെ വിസ്മയ ലോകത്തും. 
ശ്രീകൃഷ്ണ മഠത്തിലെത്തിയ സാക്കിർ ഹുസൈനെ പര്യായസ്വാമിയും പേജാവർ മഠാധിപതിയുമായ സ്വാമി വിശ്വേശ തീർഥയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നാണു ക്ഷേത്രത്തിലെ രാജാങ്കണ വേദിയിൽ സാക്കിർ ഹുസൈൻ തബലവാദനം അവതരിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.