കാസര്‍കോട്: ബുധനാഴ്ച രാത്രി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.[www.malabarflash.com]
കുഡ്ലുവിലെ ഇന്‍സമാം (24), മുഹമ്മദ് അജ്മൽ(19), പതിനേഴുവയസുകാരായ രണ്ടുപേര്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്ഐ അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എരിയാല്‍ പാലത്തിനു സമീപത്തു വച്ച് കാസര്‍കോട്ടു നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ചില്ല് പൂർണമായി തകര്‍ന്ന്15,000 രൂപയുടെ നഷ്ടം സംഭവിച്ചു. ബസ് ഡ്രൈവര്‍ കളത്തൂരിലെ റുദേഷി(25)ന്റെ കണ്ണിന് സാരമായി പരിക്കേറ്റു ചികിത്സയിലാണ്.
സംഭവത്തില്‍ 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് എസ്ഐ അജിത്കുമാറും സംഘവും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് സംഘത്തിലെ ഒരാള്‍ പിടിയിലായത്. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

കുമ്പള ആരിക്കാടിയിലും ഉപ്പളയിലും ബുധനാഴ്ച പുലര്‍ച്ചെയും രാവിലെയുമായി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ കുമ്പള, മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment