Latest News

പത്മനാഭന്‍ കിടന്നുറങ്ങുന്ന മണ്ണ് പറയും, ഒരു വര്‍ഗ്ഗീയവാദിക്കും വിഷം നിറയ്ക്കാന്‍ കഴിയാത്ത കാസര്‍കോടിന്റെ മനസ്സിനെക്കുറിച്ച്

പ്രിയപ്പെട്ട പത്മനാഭ...
ഓവറിലെ അവസാന പന്തെറിയാന്‍ വേണ്ടിയുള്ള ഷോര്‍ട്ട് റണ്ണപ്പിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചുപോകുന്ന നിന്റെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായിട്ട് മനസ്സിന്റെ ഉള്ളിലുണ്ട്...[www.malabarflash.com]

ഒരിക്കല്‍ മാത്രമേ ആ വീഡിയോ ക്ലിപ്പ് കണ്ടിട്ടുള്ളു, പിന്നീടത് കാണാനുള്ള കരുത്തോ, തന്റേടമോ എന്റെ ലോലമായ മനസ്സിനില്ല എന്ന ഒറ്റകാരണം കൊണ്ട് പിന്നീടൊരിക്കലും ഞാന്‍ അത് കണ്ടതേയില്ല...അന്ന് രാത്രി മുഴുവന്‍ നിന്നെ ഓര്‍ത്ത് കരഞ്ഞുപോയിരുന്നു മനസ്സ്...
പക്ഷെ, പിന്നീട് നിന്റെ ശവദാഹത്തിന്റെ വിവരമെത്തിയപ്പോള്‍ കരഞ്ഞുപോയ മനസ്സില്‍ എവിടെയോ ആഹ്ലാദത്തിന്റെ ആയിരം കടല് ഇളകി മറിഞ്ഞു.[www.malabarflash.com]

****************
മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍
വര്‍ഗ്ഗീയതയുടെ കറുത്ത പുക നിറഞ്ഞ് കണ്ണുപോലും കറുത്തുപോയ നമ്മുടെ നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ട ആ വാര്‍ത്തയ്ക്ക് വല്ലാത്ത നിറമുണ്ടായിരുന്നു...
മരിച്ചുകിടക്കാന്‍ പോലും ഒരു തരി മണ്ണ് സ്വന്തമായില്ലാതിരുന്ന പത്മാനാഭന് അന്ത്യ നിദ്രയൊരുക്കിയത് കയ്യാറിലെ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ എന്ന മനുഷ്യനായിരുന്നു...[www.malabarflash.com]
അവനുണരണം ഇവനുണരണം എന്ന് പറഞ്ഞ് മനുഷ്യമനസ്സുകളെ വിഭജിക്കാന്‍ വേണ്ടി വാട്‌സ്ആപ്പിലൂടെ വോയ്‌സ് മെസേജ് അയക്കുന്നവരോട് ഈ സംഭവം ഓര്‍മപ്പെടുത്തിയത് ഈ മണ്ണില്‍ ഒരു വര്‍ഗ്ഗീയവാദിക്കും വിഷത്തിന്റെ വിത്തിറക്കാന്‍ കഴിയില്ല എന്നായിരുന്നു...
പത്മനാഭന്‍

ജീവിതത്തില്‍ ഒരിക്കലും ഒരു നല്ല വീട്ടില്‍ കിടന്നുറങ്ങാന്‍ ഭാഗ്യമില്ലാതെ പോയ കുട്ടുകാര, ഒടുവില്‍ മരിച്ചുകിടക്കാന്‍ പോലും ആറടിമണ്ണില്ലാതെ നിന്റെ ചേതനയറ്റ ശരീരം നിന്റെ കൊച്ചുകുടിലിനുള്ളില്‍ പകച്ചുനിന്നപ്പോള്‍ എന്റെ അയല്‍വാസിക്ക് ഞാന്‍ എന്റെ വളപ്പില്‍ അന്ത്യനിദ്രയൊരുക്കുമെന്ന് പറഞ്ഞ് ഓടിവന്ന മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ എന്ന നല്ല മനുഷ്യനില്‍ നിന്ന് നമുക്ക് നമ്മുടെ മതേതരത്വം വായിച്ചെടുക്കാന്‍ കഴിയും...[www.malabarflash.com]

പത്മാഭന്റെ മുത്തശ്ശി മരിച്ചപ്പോഴും ചിതയൊരുക്കാനും ഒടുവില്‍ ദഹിപ്പിക്കാനും ഭൂമി നല്‍കിയത് ഇതേ മനുഷ്യനാണ് എന്നറിയുമ്പോള്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ നല്ല മനസ്സിന് ആയിരം സല്യൂട്ടടിക്കുന്നു ഞാന്‍...
ഒരു തുണ്ട് ഭൂമിക്ക് വേണ്ടി മനുഷ്യന്മാര്‍ തല്ലുകൂടുന്ന ലോകത്ത്, മതം മറ്റൊന്നായി പോയതിന്റെ പേരില്‍ സഹോദരനെ കൊന്ന് നുറുക്കി കത്തിച്ചുകളയുന്ന ഈ ലോകത്ത് സങ്കടത്തോടെ ജീവിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍ക്ക് കാസര്‍കോടിന്റെ വടക്കന്‍ മണ്ണായ പൈവളിഗെ കയ്യാറില്‍ നിന്നും കേട്ട നല്ല വാര്‍ത്ത ഏറെ കുളിരുപകരുന്ന ഒന്നാണ്.[www.malabarflash.com]
പ്രിയപ്പെട്ട മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ സാഹിബ്...
നിങ്ങള്‍ ചിലപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തമുള്ള ആളായിരിക്കാം ചിലപ്പോള്‍ അതിന് നേരെ വിപരീതവുമായിരിക്കാം...
പക്ഷെ കാലവും ലോകവും നിങ്ങളെ ഓര്‍ക്കുന്നത് ആ പാവം മുത്തശ്ശിക്കും പേരകുട്ടിക്കും നല്‍കിയ ആ ആറടി മണ്ണിന്റെ പേരിലായിരിക്കും...[www.malabarflash.com]

സുഹൃത്തെ, നിങ്ങളെ സംബന്ധിച്ചടുത്തോളം ആ ഭൂമി ഒന്നുമായിരിക്കില്ല, പക്ഷെ അത് പകരുന്ന സന്ദേശം അത് വിളച്ചുപറയുന്ന മെസേജ് എത്രയോ വലുതാണ്...മാത്രവുമല്ല നിങ്ങള്‍ അത് നല്‍കിയ സാഹചര്യവും ഏറെ പവിത്രമാണ്...
ഒരു മനുഷ്യന്‍ ഏറ്റവും ദു:ഖിക്കുന്ന നേരത്ത് അവര്‍ക്ക് നല്‍കുന്ന സഹായത്തേക്കാള്‍ വലിയ എന്ത് സാഹായമാണ് ഈ ലോകത്തുള്ളത്...
പത്മനാഭന്റെ അമ്മയുടെ കരച്ചിലും ആ നൊമ്പരവും നേര്‍ത്ത വിങ്ങലായി എവിടെയോ മുഴങ്ങുന്നുണ്ട്...[www.malabarflash.com]
അമ്മേ കരയരുത്...നിങ്ങളുടെ മകനെ കുറിച്ച് പറഞ്ഞുകേട്ട കാര്യങ്ങളത്രയും ഏറെ മതിപ്പുളവാക്കുന്നതാണ്...എല്ലാവരോടും നല്ലതുമാത്രം സംസാരിക്കുകയും വിനയത്തോടെ പെരുമാറുകയും മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്‌നേഹിക്കുകും ചെയത് ചെറുപ്പക്കാരനായിരുന്നു നിങ്ങളുടെ മകനെന്ന് ആ നാട്ടുകാര്‍ പറഞ്ഞുതരുമ്പോള്‍ അങ്ങനെയൊരു മകന് ജന്മം നല്‍കാന്‍ കഴിഞ്ഞ അമ്മ ഭാഗ്യവതിയാണ്...ഒടുവില്‍ നന്മയുടെ വലിയ അടയാളം ബാക്കിവെച്ചുകൊണ്ടാണ് അമ്മയുടെ മോന്‍ അന്ത്യ നിദ്രയിലേക്ക് നടന്നുപോയത്...[www.malabarflash.com]
സത്യം പറയാലോ.... ഉപ്പും മുളകും കടം വാങ്ങി കറിയും അപ്പവും പരസ്പരം പങ്കുവെച്ച് ജീവിച്ച ഉപ്പയുടെയും ഉമ്മയുടെയും അമ്മയുടെയും അച്ഛന്റെയും മക്കളോ പേരമക്കളോ ആണ് നമ്മളൊക്കെ...[www.malabarflash.com]

നമ്മുടെ മനസ്സിന്റെ ഉള്ളില്‍ എവിടെയെങ്കിലും ആ നന്മ ബാക്കിയില്ലാതിരിക്കില്ല...
ആരാ പറഞ്ഞത് വര്‍ഗ്ഗീയവാദികള്‍ക്ക് എല്ലാ നശിപ്പിക്കാന്‍ കഴിയുമെന്ന്...
(പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ ഒരു സാധാരണ സംഭവമായിരുന്നു, പക്ഷെ ചിലര്‍ വര്‍ഗ്ഗീയ വിഷം ചീറ്റി നമ്മുടെ മനസ്സിനെ വിഭജിച്ചിരിക്കുന്നു അതുകൊണ്ടാണ് ഇക്കാലത്ത് ഇതൊക്കെ വലിയ സംഭവമാകുന്നത്)[www.malabarflash.com]

*********************
ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി പ്രിയ സൂഹൃത്ത് സുല്‍ഫി(സെഡ്.എ.കയ്യാര്‍)ക്ക് വിളിച്ചപ്പോള്‍ സുല്‍ഫി പറഞ്ഞു.
(കുടിവെള്ള സൗകര്യം പോലുമില്ലാത്ത പത്മാനാഭന്റെ വീട്ടിലേക്ക് ഞങ്ങള്‍ കയ്യാറിലെ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ കുടിവെള്ള സംവിധാനമൊരുക്കി കൊടുക്കും. ജപ്തി ഭീഷണിയില്‍ ബാങ്കുകാര്‍ കുടിയിറക്കിയപ്പോള്‍ കൃഷ്ണപ്പ പൂജാരിക്ക് ബൈത്തുറഹ്മ ഒരുക്കി കൊടുത്ത ക്ലബ്ബാണ് കയ്യാറിലെ ഗ്രിന്‍സ്റ്റാര്‍ ക്ലബ്ബ്. ഒരിക്കല്‍ കൂടി അവര്‍ മതേതരത്വത്തിന്റെ തിളങ്ങുന്ന ചിത്രമായി മാറുകയാണ്)\
എബി കുട്ടിയാനം


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.