Latest News

ഭര്‍തൃമതി ദുരൂഹസാഹചര്യത്തില്‍ സ്‌കൂള്‍ കിണറില്‍ മരിച്ച നിലയില്‍

പെര്‍ള: കര്‍ണ്ണാടക സ്വദേശിനിയായ ഭര്‍തൃമതിയെ ദുരൂഹസാഹചര്യത്തില്‍ സ്‌കൂള്‍ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.[www.malabarflash.com] 

കര്‍ണ്ണാടക ഹാസനിലെ അണ്ണപ്പയുടെ ഭാര്യ പൂര്‍ണ്ണിമ(34)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പെര്‍ള ടൗണിലെ എസ്.എം ഹൈസ്‌കൂള്‍ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.

അണ്ണപ്പയും പൂര്‍ണ്ണിമയും മൂന്ന് വര്‍ഷത്തോളമായി പെര്‍ള ടൗണിലെ ശൗചാലയം വൃത്തിയാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇതിന് സമീപത്തെ പഴയ റേഡിയോ നിലയത്തിലായിരുന്നു താമസിച്ചിരുന്നത്. അണ്ണപ്പയും പൂര്‍ണ്ണിമയും രാത്രി കാലങ്ങളില്‍ വഴക്ക് കൂടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി പൂര്‍ണ്ണിമയെ കാണാനില്ലെന്ന് അണ്ണപ്പ പലരോടും പറഞ്ഞിരുന്നു. അതിനിടെയാണ് ബുധനാഴ്ച രാവിലെ സ്‌കൂള്‍ കിണറ്റില്‍ പൂര്‍ണ്ണിമയുടെ മൃതദേഹം കണ്ടെത്തുന്നത്.

കാസര്‍കോട്ട് നിന്ന് ഫയര്‍ഫേഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അണ്ണപ്പയെ പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.