Latest News

എബി കുട്ടിയാനത്തിന്റെ പഞ്ചാത്തിക്കെയുടെ പ്രകാശനം ഞായറാഴ്ച

കാസര്‍കോട്: കാസര്‍കോട്ടെ ജനങ്ങള്‍ പ്രാദേശികമായി സംസാരിക്കുന്ന ഭാഷകളെ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയ പഞ്ചാത്തിക്കെ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ പത്തിന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ നടക്കും.[www.malabarflash.com]

നടനും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സിബി തോമസ് പ്രകാശനം നിര്‍വ്വഹിക്കും. ചേമ്പര്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ കാസര്‍കോട്ടെ പഴയ തലമുറ സംസാരിക്കുകയും പുതുതലമുറയിലെ ചിലരെങ്കിലും ഏറ്റെടുക്കുകയും ചെയ്ത ആയിരക്കണക്കിന് വാക്കുകളുണ്ട്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടുമായ കമാല്‍ വരദൂരാണ് അവതാരിക എഴുതിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.