Latest News

അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി ക്ക് പുതിയ നേതൃത്വം

അബൂദാബി: യു.എ.ഇ കെ.എം.സി.സി യുടെ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി 2018-2021 വര്‍ഷത്തേക്കുള്ള അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]

കഴിഞ്ഞ മൂന്നു വര്‍ഷ കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളായ ഭവന നിര്‍മ്മാണ സഹായം, വിവാഹ ധന സഹായം, കുടിവെള്ള പദ്ദതി, സൗജന്യ ഡയാലിസ്, അറൂസ് റഹ് മ മംഗല്യ ധന സഹായം തുടങ്ങിയ 35 ലക്ഷം രൂപയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.
അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ മംഗലാപുരത്തില്‍ നിന്നും 9 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തേക്ക് എത്തിച്ച മുക്കുന്നോത്ത് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനെ യോഗം അഭിനന്ദിച്ചു. 

ഹസ്സന്റെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനത്തെ അംഗീകരിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം പ്രഥമ ടി.കെ.മൂസ സാഹിബ് സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
ജനറല്‍ കൗണ്‍സില്‍ യോഗം പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് അബ്ബാസ് കാപ്പിലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍, മണ്ഡലം സെക്രട്ടറി ഹനീഫ് മീത്തല്‍ മാങ്ങാട്, സമീര്‍ കോട്ടിക്കുളം, സലാം ആലൂര്‍, ഷമീം ബേക്കല്‍, ഹനീഫ് മുക്കുന്നോത്ത്, അഷ്‌റഫ് പള്ളം, നസീര്‍ മുക്കുന്നോത്ത്, അഷ്റഫ് കോട്ടിക്കുളം, സാദാത്ത് മുക്കുന്നോത്ത് പ്രസംഗിച്ചു. ആബിദ് നാലാംവാതുക്കല്‍ സ്വാഗതവും റഊഫ് ഉദുമ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: ആബിദ് നാലാംവാതുല്‍ (പ്രസിഡണ്ട്) റഊഫ് ഉദുമ, (ജനറല്‍ സെക്രട്ടറി), ഹനീഫ് മുക്കുന്നോത്ത് (ട്രഷറര്‍), സാദിക്ക് കോട്ടക്കുന്നോത്ത് (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), സി.എച്ച്.മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്.എം.കെ കോട്ടിക്കുളം, അഷ്‌റഫ് പള്ളം (വൈസ് പ്രസിഡണ്ട് ), സാദാത്ത് മുക്കുന്നോത്ത്, അസീസ് കാപ്പില്‍, നസീര്‍ മുക്കുന്നോത്ത് (ജോയിന്‍ സെക്രട്ടറി), ശാഫി ആലൂര്‍, ഹനീഫ് ടി.കെ, അബ്ബാസ് കാപ്പില്‍ (ഉപദേശക സമിതി അംഗങ്ങള്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.