ന്യൂഡൽഹി: കൈയേറ്റ ഭൂമിയിൽ ആരാധനാലയങ്ങൾ നിർമിക്കുന്നതിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. നടപ്പാത കൈയേറി അനധികൃതമായി നിർമിച്ച ക്ഷേത്രത്തിൽനിന്നുള്ള പ്രാർഥന ഈശ്വരന് കേൾക്കുമോ എന്നു ഹൈക്കോടതി ചോദിച്ചു.[www.malabarflash.com]
മധ്യഡൽഹിയിലെ കരോൾ ബാഗിൽ ഹനുമാൻ പ്രതിഷ്ഠ അനധികൃതമായി നിർമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
നടപ്പാത കൈയേറി നിർമിച്ച സ്ഥലങ്ങളിൽനിന്നു പ്രാർഥിച്ചാൽ ഇത് ഈശ്വരനിലേക്ക് എത്തുമോ? എന്താണ് ഇതിന്റെ പവിത്രത?- നടപ്പാത കൈയേറിയുള്ള നിർമാണപ്രവർത്തനങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി.ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. അനധികൃത കൈയേറ്റങ്ങൾ, അത് ക്ഷേത്രമായാലും നിയമപരമായി നേരിടുമെന്ന് ബെഞ്ച് മുന്നറിയിപ്പു നൽകി. അധികൃത കൈയേറ്റങ്ങൾ നടന്നിട്ടുള്ള നടപ്പാതകളുടെ രേഖകൾ ഹാജരാക്കാനും നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനോടു കോടതി നിർദേശിച്ചു.
ഹനിമാൻ പ്രതിഷ്ഠയുടെ ഒരു ഭാഗം നടപ്പാതയിലും ബാക്കിയുള്ള ഭാഗം ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി(ഡിഡിഎ)യുടെ ഭൂമിയിലാണെന്നും പിഡബ്ളയുഡിക്കുവേണ്ടി ഹാജരായ ഡൽഹി സർക്കാർ സ്റ്റാൻഡിംഗ് കോണ്‍സൽ സത്യകം കോടതിയെ അറിയിച്ചു. ഇതോടെ എന്തുകൊണ്ടാണ് സർക്കാർ ഭൂമിയിലെ അധധികൃത നിർമാണ പ്രവർത്തനവും പാർക്കിംഗും തടയാത്തതെന്നു ചോദിച്ച കോടതി, ഭൂമി കൈയേറ്റം അനുവദിച്ച ഡിഡിഎ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും നിർദേശിച്ചു.
ഒരു ട്രസ്റ്റാണ് ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടുന്ന ഭൂമി നിയന്ത്രിക്കുന്നതെന്നും ഈ ട്രസ്റ്റിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുകയാണെന്നും ഡൽഹി പോലീസിനുവേണ്ടി കൂടി ഹാജരായ സത്യകം കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കി അനധികൃത കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ കോടതി പോലീസിനു നിർദേശം നൽകി.

No comments:
Post a Comment